കുറുപ്പന്തറ: ഓമല്ലൂര്‍ കനാല്‍ പരിസരത്ത് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. വീ ക്യാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഓമല്ലൂര്‍ കനാല്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെയും പ്രവാസികളുടെയും സഹകരണത്തോടെ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
വിളക്കുകളുടെ ഉദ്ഘാടനം മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസും ആറാം വാര്‍ഡ് മെംബർ ഷേര്ലിന് ജോസും സംയുക്തമായി നിര്‍വഹിച്ചു. വീ ക്യാന്‍ ഫൗണ്ടേഷന് അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
പാലാ റോഡില്‍നിന്നുള്ള കനാല്‍ റോഡിന്റെ ആരംഭ ഭാഗത്തായി 13 സോളാര്‍ ലൈറ്റുകളാണ് സ്ഥാപിച്ചത്. പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാതിരുന്നതിനാല്‍ രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. 150 മീറ്റര്‍ ദൂരത്തിലാണ് 13 സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.